Saturday, March 13, 2010


hi anoop

Friday, March 12, 2010

ഊഞ്ഞാല്‍ "വിഷു കവിത" - മത്സരം


ഊഞ്ഞാല്‍ " വിഷു കവിത" മത്സരം നടത്തുന്നു.,

കവിത മത്സരം മാര്‍ച്ച്‌ 15 മുതല്‍ 31 വരെ. മാര്‍ച്ച്‌ 31 നു ശേഷം വരുന്ന കവിതകള്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തുന്നതല്ല .,

വിഷുവിനെ ആസ്പതമാക്കിയാണ് "കവിതകള്‍" എഴുതേണ്ടത്,

മത്സരത്തില്‍ ആര്‍ക്കു വേണമെങ്കിലും പങ്കെടുക്കാം,

ഈ മത്സരത്തില്‍ യാതൊരു വിധ റെജിസ്ട്രേഷന്‍ ഫീസോ, മറ്റോ ഉണ്ടായിരിക്കുന്നതല്ല.,

വിജയികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഏപ്രില്‍ 1 മുതല്‍ 12 വരെ വോട്ട് ഇടുന്നതായിരിക്കും.,

വിജയികളെ തിരഞ്ഞെടുക്കുവാന്‍ "പ്രത്യേക ജൂറി " (മൂന്നു പേര്‍ ) ഉണ്ടായിരിക്കുന്നതാണ്.,

25% മാര്‍ക്ക്‌ വോട്ടിലൂടെയും (25 % + 25% +25% = 75 % )മാര്‍ക്ക് ജൂറി നല്‍കുന്നതും കൂട്ടി ആയിരിക്കും വിജയിയെ തിരഞ്ഞെടുക്കുക.,


വിജയികള്‍ക്ക് "ഊഞ്ഞാല്‍" ട്രോഫിയും, " ഊഞ്ഞാല്‍ പ്രശസ്തി പത്രവും " നല്‍കുന്നതാണ്.,

സമ്മാനം "ഊഞ്ഞാല്‍ സമ്മേളനത്തില്‍" വച്ചോ , അല്ലെങ്കില്‍ മറ്റു ഏതെങ്കിലും രീതിയില്‍ വിജയികള്‍ക്ക് എത്തിച്ചു നല്‍കുന്നതും ആകുന്നു.,
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള എല്ലാ സുഹൃത്തുക്കളെയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ കവിതകള്‍ തയ്യാറാക്കുക.

കവിതകള്‍ ഇപ്പോള്‍ പോസ്റ്റ്‌ ചെയ്യരുത്.

വിഷയം "വിഷു" ആയിരിക്കണം.

ഊഞ്ഞാല്‍ അറിയിപ്പ് കിട്ടിയതിനു ശേഷം മാത്രം "കവിതകള്‍" പോസ്റ്റ്‌ ചെയ്യുക.

എല്ലാ അന്തിമ തീരുമാനങ്ങളും ഊഞ്ഞാല്‍ മാനേജ്മെന്റില്‍ നിഷിപ്തമായിരിക്കും
http://www.orkut.co.in/Main#CommMsgs?cmm=95105639&tid=5444400604406801793
=====================ഊഞ്ഞാല്‍ മാനേജ്മെന്റ് ======================

ഊഞ്ഞാല്‍ ക്വിസ്സ് മത്സരം 2010


സുഹൃത്തുക്കളെ....

വളര്‍ച്ചയിലേക്കുള്ള പാതയില്‍ നമ്മള്‍ ഒരു പടികൂടി കയറുന്നു.
എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതരത്തില്‍ ഒരു ക്വിസ്സ് മത്സരപരമ്പര തുടങ്ങുകയാണ്. എല്ലാ അംഗങ്ങളും സാന്നിധ്യംകൊണ്ടും ആവേശകരമായ പങ്കാളിത്തം കൊണ്ടും ഈ പരിപാടി വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിയ്ക്കുന്നു. വിശദമായ നിയമാവലി ചുവടെ ചേര്‍ക്കുന്നു.


1 . ഈ മത്സരത്തിന്‍റെ പേരു ഊഞ്ഞാല്‍ ക്വിസ്സ് മത്സരം എന്നാകുന്നു.

2 . ഓരോ തവണയും പന്ത്രണ്ടുദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന തരത്തിലാണ് മത്സരങ്ങള്‍ ക്രമീകരിക്കുന്നത്. ഓരോ തവണയും വ്യത്യസ്ത വിഷയങ്ങളെ അവലംബിച്ചുള്ള ചോദ്യങ്ങളാവും ഉണ്ടാവുക.

3 . ആദ്യം ജനറല്‍നോളേജ് ആണ് മത്സരത്തിനു വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്.

4 . മത്സരാരംഭം മുതല്‍ സമാപനം വരെ ഓരോദിവസവും മൂന്നില്‍ കുറയാതെയും അഞ്ചില്‍ കൂടാതെയും ചോദ്യങ്ങള്‍ ചോദിക്കുന്നു. ശരിയായ ഓരോ ഉത്തരത്തിനും പത്തു മാര്‍ക്കുവീതം നല്‍കപ്പെടുന്നു. ചോദ്യത്തോടൊപ്പം ഉപചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ ശരിയുത്തരങ്ങള്‍ക്കും പ്രത്യേകമായി അഞ്ചുമാര്‍ക്ക് വീതവും നല്‍കുന്നു.

5 .പങ്കെടുക്കുന്നവരെല്ലാം തങ്ങളുടെ ഉത്തരങ്ങള്‍ oonjaal quiss malsaram എന്ന ഈ http://www.orkut.com/Main#Profile?uid=15369956403992802003 പ്രോഫൈലിലേക്ക് സ്ക്രാപ്പുകളായി അയയ്ക്കുകയോ oonjaalquissmalsaram@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയില്‍ ചെയ്യുകയോ വേണ്ടതാകുന്നു.

6 . ആദ്യമത്സരം 20-3-2010 ( ശനിയാഴ്ച ) ആരംഭിയ്ക്കുന്നതാണ്. പങ്കെടുക്കുന്നവര്‍ക്കെല്ലാം ഇന്നുമുതല്‍ ഈ ടോപ്പിക്കില്‍ ക്രമ നമ്പര്‍ സഹിതം രജിസ്ടര്‍ ചെയ്യാവുന്നതും ആണ്.

7 . ആദ്യദിവസത്തെ ശരിയുത്തരങ്ങള്‍ രണ്ടാംദിവസത്തെ ചോദ്യങ്ങള്‍ക്ക് മുന്പായി ഈ ടോപ്പിക്കില്‍ തന്നെ ഞങ്ങള്‍ എടുത്തെഴുതുന്നതാണ്. അതോടൊപ്പം ഓരോരുത്തര്‍ക്കുംകിട്ടിയ മാര്‍ക്കിന്‍റെവിവരങ്ങളും ഉണ്ടായിരിക്കും
8 . ഓരോ ദിവസവും വൈകീട്ട് 6 മണിക്ക് ചോദ്യങ്ങള്‍ ചോദിക്കുന്നു. ഉത്തരം പറയാനുള്ളപരമാവധി സമയം ഇരുപത്തിനാല് മണിക്കൂര്‍ ആകുന്നു. അതിനാല്‍ ഓരോരുത്തരും അടുത്ത ദിവസം വൈകീട്ട് ആറു മണിക്ക് മുന്‍പായി ഉത്തരങ്ങള്‍ അയയ്ക്കേണ്ടതുമാകുന്നു. നിര്‍ദ്ദിഷ്ടസമയപരിധിയ്ക്കുശേഷമുള്ളവ അസാധുവുമാകുന്നു.

9 .മത്സരനടത്തിപ്പിനെക്കുറിച്ചുള്ള എല്ലാ ഉത്തരവാദിത്വവും " ഊഞ്ഞാല്‍ ക്വിസ്സ് മത്സര " സംഘാടകസമിതിയില്‍ നിക്ഷിപ്തവുമാകുന്നു.

10. മത്സരത്തിന്‍റെ ആവേശം നിലനിര്‍ത്തുവാന്‍ വേണ്ടി, തുടര്‍ച്ചയായി മൂന്നുദിവസങ്ങളോ ആകെ അഞ്ചുദിവസങ്ങളോ മുടക്കം വരുത്തുന്നവര്‍ സ്വാഭാവികമായി മത്സരത്തില്‍നിന്നും ഒഴിവാക്കപ്പെടുന്നു.

11 . ഓരോ മത്സരത്തിന്‍റെയും വിജയികള്‍ക്ക് ഊഞ്ഞാല്‍ കമ്മ്യൂണിറ്റി ഉടമകള്‍ തീരുമാനിക്കുന്ന സമ്മാനവും പ്രശസ്തിപത്രവും നല്‍കപ്പെടുന്നതാണ്

 

Copyright © 2008 Designed by SimplyWP | Made free by Scrapbooking Software | Bloggerized by Ipiet Notez | Distributed by Deluxe Templates